ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ അറസ്റ്റ് ചെയ്ത് കെസി വീരേന്ദ്ര. സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയത് അനധികൃതമായ 12 കോടി രൂപയാണ്.
കൂടാതെ എംഎല്‍എയുടെ വീട്ടില്‍ നിന്നും ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്. വീരേന്ദ്ര നിരവധി ഒൺലൈൻ ബെറ്റിംഗ് ആപ്പുകൾ പ്രവർത്തിപ്പിച്ചെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്.




