സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പിണറായിയുടെ പൊലീസ് അതിക്രമ ആരോപണം ; മറുപടി നൽകാനൊരുങ്ങി എ.കെ. ആന്റണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ തയ്യാറെടുത്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി എ.കെ.ആന്റണി. യുഡിഎഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ന് വൈകിട്ട് 5ന് എ.കെ.ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചു. ദീര്‍ഘകാലത്തിനു ശേഷമാണ് ആന്റണി ഇത്തരത്തില്‍ രാഷ്ട്രീയവിഷയത്തില്‍ പ്രതികരിക്കാനായി വാര്‍ത്താസമ്മേളനം വിളിക്കുന്നത്.

പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ ചൊവ്വാഴ്ച സഭയില്‍ മുഖ്യമന്ത്രി ചരിത്രം പറഞ്ഞാണ് ആരോപണങ്ങളെ പ്രതിരോധിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സഭയില്‍ വിവരിക്കുകയും ചെയ്തിരുന്നു. എ.കെ.ആന്റണിയും കെ.കരുണാകരനും മുഖ്യമന്ത്രിമാര്‍ ആയിരുന്നപ്പോഴുണ്ടായിരുന്ന പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രി എടുത്തു പറഞ്ഞിരുന്നു. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയും അദ്ദേഹം പരാമര്‍ശിച്ചു. ഇതു സംബന്ധിച്ചുള്ള മറുപടികള്‍ ആന്റണിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.

Tags :

Recent News

Advertisement