തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഗമത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ . ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന പഴഞ്ചൊല്ലിന് സമാനമാണെന്ന് പരിഹസിച്ചു., ഇതിനെ ഒരു രാഷ്ട്രീയ അഭിപ്രായമായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ തീര്‍ച്ചയായും പോകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ‘തീര്‍ച്ചയായും പോകും. അതെന്താ സംശയം? പോകുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ,’എന്നും അയ്യപ്പ സംഗമം ഒരു മോശം കാര്യമായി ് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.






