Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ത്രില്ലടിപ്പിച്ച് ജിത്തു ജോസഫിന്റെ ‘മിറാഷ്’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് അപർണ ബാലമുരളി – ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മിറാഷ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ത്രില്ലർ ജോണറിൽ എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സിനിമയുടെ പേര് പോലെ തന്നെ മരീചികയാണ് ചുറ്റുമുള്ള മനുഷ്യരെല്ലാം എന്ന തോന്നൽ പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രാജ്‌കുമാർ ഫിനാൻഷ്യൽ എന്റർപ്രൈസസിൽ പുതുതായി ജോലിക്കെത്തുന്ന അഭിരാമിയും (അപർണ ബാലമുരളി) കിരണും (ഹക്കിം ഷാജഹാൻ) തമ്മിൽ ഉടലെടുക്കുന്ന സൗഹൃദവും അത് പ്രണയത്തിലേക്ക് വഴി മാറുന്നതും, തുടർന്ന് അവർ പ്രവർത്തിക്കുന്ന കമ്പനിയുടെ രഹസ്യങ്ങൾ പുറം ലോകത്തെത്തിക്കാനുള്ള അവരുടെ ശ്രമവും അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. അശ്വിൻ എന്ന ഓൺലൈൻ ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ആയാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.

ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും കോർത്തിണക്കികൊണ്ടാണ് ജീത്തു ജോസഫ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമ തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ, എത്തരത്തിലുള്ള ഒരു സിനിമയാണ് നിങ്ങൾ കാണാൻ പോകുന്നതെന്ന വ്യക്തമായ സൂചന സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്‌. ഒരു നിമിഷം പോലും വിരസമാക്കാതെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ തന്നെയാണ് ജീത്തു മിറാഷിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer