Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എറണാകുളം ജില്ലാ ബോക്സിങ് ചാമ്പ്യനായി ആൽവിൻ സിബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന വിജയം സമ്മാനിച്ച് കളമശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആൽവിൻ സിബി. എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 91 കിലോ വിഭാഗത്തിൽ എതിരാളികളെ പരാജയപ്പെടുത്തിയാണ് ആൽവിൻ സിബി ചാമ്പ്യനായത് . പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന ആൽവിൻ സിബി സ്കൂൾ ലീഡർ കൂടിയാണ്.

തോപ്പിൽ പഞ്ചതന്ത്രയിൽ നിന്നും നേടിയ ചിട്ടയായ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തി എന്ന് ആൽവിൻ വ്യക്തമാകുന്നു . ക്ലാസ്സ് മുറിയിലെ നേതൃപാടവവും കായികരംഗത്തെ മികവും ഒരുമിച്ച് കൊണ്ടുപോകുന്ന ആൽബിൻ സിബി, സഹപാഠികൾക്കും പുതിയ തലമുറയ്ക്കും ഒരുപോലെ പ്രചോദനമാണ്.

റിങ്ങിലെ ഓരോ ചുവടും ആത്മവിശ്വാസത്തോടെ വെച്ച് നേടിയെടുത്ത ഈ വിജയം, ആൽവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പരിശീലകർ സാക്ഷ്യപ്പെടുത്തുന്നു. ആൽവിന്റെ ഈ നേട്ടത്തിൽ സ്കൂളും നാടും ഒന്നടങ്കം അഭിമാനിക്കുകായും സംസ്ഥാനതല മത്സരങ്ങളിലും മികച്ച വിജയം കൈവരിക്കാൻ ആൽവിൻ സിബിക്ക് സാധിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് എല്ലാവരും .

Advertisement
WhiteswanTV Footer