Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജിയോ ബേബി മുഖ്യ വേഷത്തിലെത്തുന്ന’കൃഷ്ണാഷ്ടമി: the book of dry leaves’ ഓഡിയോ റിലീസ് സെപ്തംബര്‍ 21ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘കൃഷ്ണാഷ്ടമി: the book of dry leaves’ എന്ന സിനിമയുടെ ഓഡിയോ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 21 ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂര്‍ റീജ്യണല്‍ തിയേറ്ററില്‍ വച്ചായിരിക്കും ഓഡിയോ റിലീസ് നടക്കുക. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിച്ച് ഡോക്ടര്‍ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ്.

വൈലോപ്പിള്ളി ശ്രീധരമേനോന്റെ 1958ല്‍ പുറത്തിറങ്ങിയ ‘കടല്‍ക്കാക്കകള്‍’ എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട കവിതയാണ് ‘കൃഷ്ണാഷ്ടമി’. ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ കുറച്ചു മനുഷ്യരുടെ ജയിലിലെ ജീവിതമാണ് കൃഷ്ണാഷ്ടമി പറയുന്നത്. ഇതിനെ പുതിയ കാലത്തിനനുസരിച്ച് കുറച്ച് മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തി ദൃശ്യഭാഷ നല്‍കിയിരിക്കുകയാണ് ‘ ഈ ചിത്രത്തില്‍.

ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമയില്‍ ഏഴു ഗാനങ്ങളാണുള്ളത്. വൈലോപ്പിള്ളിയുടെ വരികള്‍ക്ക് പുറമേ അഭിലാഷ് ബാബുവിന്റെ വരികളും സിനിമയിലുണ്ട്. ഔസേപ്പച്ചന്‍, പി. എസ് വിദ്യാധരന്‍,ജയരാജ് വാര്യര്‍,ഇന്ദുലേഖ വാര്യര്‍,സ്വര്‍ണ്ണ, അമല്‍ ആന്റണി ചാര്‍ളി ബഹറിന്‍ എന്നിവരാണ് ഗായകര്‍. സംവിധായകന്‍ ജിയോ ബേബി മുഖ്യ വേഷത്തില്‍ എത്തുന്ന ഉടന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരും.

സൈന മ്യൂസിക് ആണ് വിതരണക്കാര്‍.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തിക് ജോഗേഷ്, ചായാഗ്രഹണം-ജിതിന്‍ മാത്യു,എഡിറ്റര്‍-അനു ജോര്‍ജ്,സൗണ്ട്- രബീഷ്,പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിലീപ് ദാസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയേഷ് എല്‍ ആര്‍, പ്രോജക്ട് ഡിസൈനര്‍- ഷാജി എ ജോണ്‍,അസോസിയേറ്റ് ഡയറക്ടര്‍-അഭിജിത് ചിത്രകുമാര്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer