ചെന്നൈ: മുംബൈയില്‍നിന്ന് തായ്ലന്‍ഡിലെ ഫുക്കറ്റിലേക്ക് പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേ തുടര്‍ന്നു വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. 182 യാത്രക്കാരാണ് 6C 1089 വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബുണ്ടെന്നും യാത്രയ്ക്കിടെ വിമാനം പൊട്ടിത്തെറിക്കുമെന്നും അജ്ഞാതന്‍ മുംബൈ വിമാനത്താവളത്തില്‍ ഫോണില്‍ ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിമാനം ചെന്നൈയുടെ വ്യോമപരിധിയില്‍ ഉണ്ടായിരുന്നു.
ഇതോടെ, രാത്രി 7.20നു വിമാനം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കിയശേഷം എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. തുടര്‍ന്നു ബോംബ് സ്‌ക്വാഡ് അടക്കം തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പൂര്‍ണ്ണ പരിശോധനയ്ക്കു ശേഷം വിമാനം പുലര്‍ച്ചെ 3.34ന് വിമാനം ചെന്നൈയില്‍നിന്ന് തായ്ലന്‍ഡിലേക്കു തിരിച്ചു. തായ്ലന്‍ഡ് സമയം 8.07ന് വിമാനം ലാന്‍ഡ് സുരക്ഷിതമായി ചെയ്തു.






