സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം കോഴിക്കോട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകര്‍ത്തിട്ടുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘ൦ ജിനീഷിനെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു.

ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശരീരമാസകലം കുത്തേറ്റ നിലയിലാണ്. മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയ്യിലും കത്തിയുണ്ടായിരുന്നു. പൊലീസ് ഇത് കണ്ടെടുത്തിട്ടുണ്ട്. അതേസമയം അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.