ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ‘രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍, ആശംസകൾ’, സുരേഷ് ഗോപി കുറിച്ചു.
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ലഭിക്കുന്ന ഏറ്റവും പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. 2023-ലെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് മലയാളത്തിൽ നിന്നും അവസാനമായി ഫാൽക്കെ പുരസ്കാരം ലഭിച്ചത്. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പത്തുലക്ഷം രൂപയും സ്വർണകമൽ മുദ്രയും ഫലകവുമാണ് ബഹുമതി. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.






