Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാന്താര ചാപ്റ്റര്‍ -1′ മലയാളം ട്രെയിലര്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 22ന് (12.45 PM) റിലീസ് ചെയ്യാന്‍ ഇരിക്കേ ട്രെയിലറുമായി ബന്ധപ്പെട്ട് ആകാംക്ഷ ഉയര്‍ത്തുന്ന അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.

ഹിന്ദിയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ വെള്ളാരം കണ്ണുള്ള രാജകുമാരന്‍ ഹൃതിക് റോഷനും, തെലുങ്കില്‍ ബാഹുബലി പ്രഭാസും, തമിഴില്‍ യൂത്ത് ഐക്കണ്‍ ശിവകാര്‍ത്തികേയനും, കന്നഡ ഭാഷയില്‍ അവിടുത്തെ തന്നെ എല്ലാ പ്രമുഖ താരങ്ങളുമാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമ പ്രേമികളില്‍ ആവേശമായി മാറിയിരിക്കുന്നത്. ഓരോ ദിവസവും പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ട് ഞെട്ടിക്കുകയാണ് ഹോംബാലെ ഫിലിംസ്. ഇനി വരാന്‍ പോകുന്ന എല്ലാ അപ്‌ഡേറ്റുകളും ഹോംബാലയുടെ പേജിലും നമുക്ക് കാണാന്‍ സാധിക്കും.

ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 2ന് ആണ് വേള്‍ഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തുക എന്ന് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.


സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്‌സ്ഓഫീല്‍ മികച്ച കളക്ഷനുകള്‍ നേടുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം സിനിമ സ്‌നേഹികളായ ആരാധകര്‍ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റര്‍ 1ന്റെ പ്രൊഡ്യൂസര്‍ വിജയ് കിരഗണ്ടുര്‍ ആണ്. മൂന്ന് വര്‍ഷത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. 2022-ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുന്‍പ് പുറത്തുവിട്ട രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററും ടീസറും ട്രെന്‍ഡിങ് ആവുകയും, ആരാധകര്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ചരിത്രം ആവര്‍ത്തിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം,പി ആര്‍ ഒ മഞ്ജു ഗോപിനാഥ്,മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്- ബ്രിങ് ഫോര്‍ത്ത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer