സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പലസ്തീന്‍ രാഷ്ട്രം: പിന്‍തുണ നല്‍കിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നെതന്യാഹു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടന്‍: ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന സമയത്ത് പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ എന്നീരാജ്യങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് മുന്നോടിയായാണ് ഏകോപിത നീക്കം. ഈ നീക്കത്തിലൂടെ ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളിലും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വിപുലീകരണത്തിലും വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്കും അറുതി വരുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍

2025 സെപ്റ്റംബര്‍ 21 ഞായറാഴ്ച യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് എന്നിവരാണ് പലസ്തീനിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചത്.

ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിന് മുന്നോടിയായി നടന്ന ഈ പ്രഖ്യാപനത്തിലൂടെ ഈ രാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനുള്ള ശാശ്വതപരിഹാരം എന്ന നിലയിലാണ്. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ആക്കം പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ അംഗീകാരത്തിന്റെ ലക്ഷ്യം. പലസ്തീന്‍ എന്ന രാജ്യം സ്വതന്ത്രമാകുന്നതോടെ ഇസ്രയേലിനും സ്വതന്ത്രവും സമാധാനവും കൊണ്ടുവരണമെന്നും ഇതിലൂടെ ലക്ഷ്യം വെക്കുന്നു.

നിലവില്‍ ഈ മുന്നു രാജ്യങ്ങളാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുള്ളെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഏകോപിതമായ ഒരു ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം, ഫ്രാന്‍സും ഇതേ പാത പിന്തുടരുമെന്ന തരത്തിലുള്ള സൂചനകള്‍ ലഭിക്കുന്നുണ്ട്. കൂടാതെ ലക്‌സംബര്‍ഗ്, മാള്‍ട്ട തുടങ്ങിയ മറ്റ് രാജ്യങ്ങളും പലസ്തീന്റെ അംഗീകാരം ഔപചാരികമാക്കാനുള്ള പദ്ധതികള്‍ ആലോചിച്ചുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍പറഞ്ഞത് ഇങ്ങനെയാണ് ‘ഇന്ന്, പലസ്തീനിക്കും ഇസ്രായേലികള്‍ക്കും സമാധാന പ്രതീക്ഷ പുനരുജ്ജീവിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായി, യുണൈറ്റഡ് കിംഗ്ഡം പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നു എന്നാണ്.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തങ്ങളുടെ നിലപാട് അറിയിച്ചു ‘കാനഡ പലസ്തീനെ അംഗീകരിക്കുകയും പലസ്തീനും ഇസ്രായേലിനും സമാധാനപരമായ ഭാവി വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങളുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു എന്നാണ്.

ദ്വിരാഷ്ട്ര പരിഹാരം ശക്തിപ്പെടുത്തുന്നതിനുള്ള ഏകോപിത അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി,’ ഓസ്ട്രേലിയ സ്വതന്ത്രവും പരമാധികാരവുമായ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞത്.

എന്നാല്‍ ഈ തീരുമാനങ്ങളൊന്നും അംഗീകരിക്കാനാവാതെ അമേരിക്കയും ഇസ്രയേലും. യുകെ കാനഡ ഓസ്‌ട്രേലിയ എന്നീരാജ്യങ്ങളുടെ നിലപാടിനെ എതിര്‍ക്കുകയാണ് അമേരിക്ക ചെയ്തത്. മാത്രവുമല്ല ചര്‍ച്ചയിലൂടെ സമാധാനകരാറിലെത്താനുള്ള ശ്രമത്തെയും അമേരിക്ക തങ്ങളുടെ വിറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞിരുന്നു.

ഇനി ഈ വിഷയത്തില്‍ പലസ്തീനു രാഷ്ട്രപദവി നല്‍കിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എത്തിയത്. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. സ്വതന്ത്ര പലസ്തീന്‍ എന്നത് യാഥാര്‍ഥ്യമാകില്ലെന്നും വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാന്‍ തന്നെയാണ് ഇസ്രയേലിന്റെ തീരുമാനമെന്നും നെതന്യാഹു പറഞ്ഞു.

”നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കുമെന്നാണ്’നെതന്യാഹു പ്രസ്താവനയിലൂടെ പറഞ്ഞത്.

ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്.

ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകുംമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രാന്‍സില്‍ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച് ഇന്നു ടൗണ്‍ ഹാളുകളില്‍ പലസ്തീന്‍ പതാക ഉയര്‍ത്താന്‍ ഒട്ടേറെ മേയര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്

ലോകരാജ്യങ്ങള്‍ പലസ്തീന്‍ വിഷയത്തിന്‍ ഒറ്റക്കെട്ടായി നിന്നൊരു തീരുമാനമെടുത്താല്‍ ഇസ്രയേലിന്റെ കടന്നുകയറ്റം അവസാനിക്കാന്‍ ഇടയുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement