സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തെരുവ്നായ ആക്രമണം: വിദ്യാർഥിനി രക്ഷപെട്ടത് തലനാരിഴക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തെരുവുനായയിൽ നിന്ന് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. തെരുവുനായയ്‌ക്ക് മുന്നിൽ സ്‌കൂൾ ബാഗ് ഊരിയെറിഞ്ഞാണ് പെൺകുട്ടിക്ക് രക്ഷപെട്ടത്. വ്യാഴാഴ്‌ച്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. തനിക്ക് നേരേ പാഞ്ഞടുക്കുന്ന നായ്‌ക്കളെ കണ്ട് വിദ്യാർത്ഥിനി ബാഗെടുത്ത് മുന്നിലേക്കെറിഞ്ഞ് ശ്രദ്ധ തിരിച്ചു. അതിനു ശേഷം തനിക്ക് തൊട്ടുപിന്നാലെ ഓടിയെത്തുന്ന നായ്‌ക്കളിൽ നിന്ന് വിദ്യാർത്ഥിനി ഓടി രക്ഷപെടുകയായിരുന്നു.

ഇതിനു സമാനമായ നിരവധി സംഭവങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇത്തരം പരാതികളിൽ നടപടിയെടുക്കാറില്ല എന്ന ആക്ഷേപവും ഉയരുന്നു. പലപ്പോഴും കുട്ടികൾ തനിച്ച് പോകുമ്പോഴാണ് ഇത്തരത്തിൽ തെരുവുനായ്‌ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ എത്തുന്നത്. നാദാപുരം, കല്ലാച്ചി, വണിമേൽ, വളയം ഭാഗങ്ങളിലാണ് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറയുന്നു.

Tags :

Recent News

Advertisement