കോട്ടയം: സി.പി.എം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപകരമായ പോസ്റ്റുകൾ സംബന്ധിച്ച് അന്വേഷണം ശക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സൈബർ ആക്രമണത്തിന് ഉപയോഗിച്ചിരിക്കാമെന്ന സംശയമുള്ള മൊബൈൽ ഫോൺ പിടിച്ചെടുത്തു.
പോസ്റ്റ് ഈ ഫോണിൽ നിന്നാണോ നടത്തിയതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു. പരിശോധന സമയത്ത് ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല,ഒളിവിൽ കഴിഞ്ഞിരിക്കാമെന്നുമാണ് പോലീസിന്റെ സൂചന. കോടതിയിൽ ഹാജരാകാൻ അദ്ദേഹത്തിന് ഉടൻ നോട്ടീസ് നൽകുമെന്നും പോലീസ് അറിയിച്ചു.
നേരത്തെ, സൈബർ ആക്രമണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ അന്വേഷണ സംഘം മെറ്റയോട് അഭ്യർത്ഥന നൽകിയിട്ടുണ്ട്. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രം അന്വേഷണം ശക്തമാക്കി, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. 100-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.




