തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രശാന്ത് കഴിഞ്ഞ രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. അശോക് ഒന്നര മാസം മുൻപ് സസ്പെൻഷനിലായിരുന്നു. സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തും.
ഡോ. ബി അശോകിനെ ഏപ്രിൽ 29നാണ് സസ്പെൻഡ് ചെയ്തത്. സർക്കാർ നടപടികൾ, മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനകൾ, സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചത് എന്നിവയാണ് അശോകിന്റെ സസ്പെൻഷന്റെ കാരണം. എൻ പ്രശാന്തിന് എതിരായുള്ള സസ്പെൻഷൻ രണ്ട് വർഷമായി നിലനിന്നു. പ്രശാന്തിനെതിരെ 9 സസ്പെൻഷൻ നടപടികൾ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറിയെ വിമർശിച്ചും, ഉന്നത ഉദ്യോഗസ്ഥരെ വിമർശിച്ചും, മാധ്യമങ്ങളോട് പ്രസ്താവനകൾ നടത്തിയതും സസ്പെൻഷൻ നടപടികളുടെ പ്രധാന കാരണങ്ങളായിരുന്നു.






