Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുരിയാട് സുരേന്ദ്രൻ ചിത്രം ‘ചിന്നക്കുയിൽ’ ചിത്രീകരണം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : തമിഴ്നാടോടികളുടെ ജീവിതം പ്രമേയമാക്കി മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ മുരിയാട് സുരേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം ” ചിന്നക്കുയിൽ “ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു. തമിഴ് ഗ്രാമീണ പശ്ഛാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം. ഗ്രാമവാസികളുടെ പ്രതിസന്ധികളും സഘർഷവും പറയുന്നു. തിരക്കഥയും സംഭാഷണവും സംവിധാനവും ഗാനരചനയും സംഗീതവും മുരിയാട്സുരേന്ദ്രൻ നിർവ്വഹിക്കുന്നു.

പുതുമുഖങ്ങളായ ഗൗതംമേനോനും ദേവനന്ദയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പൊള്ളാച്ചി- തെന്മല തുടങ്ങിയ പ്രദേശങ്ങളാണ് മറ്റു ലൊക്കേഷൻ. അൻവർ ആൽവ വിജയൻ കോടനാട് ജയേഷ് കരുവാരക്കുണ്ട് ,ഷഹീർ മാഞ്ഞാലി ജോയ് മഞ്ഞപ്ര സിൻജോ വാളകം അസ്സയിൻ വെളിച്ചിക്കാല തുടങ്ങി അൻപതോളം ഗ്രാമവാസികളും ചിത്രത്തിൽ അഭിനയിക്കുന്നു.

ക്യാമറ : ഹരികുമാർ വിഷ്വൽ മീഡിയ, എഡിറ്റിംഗ് : ജയന്ത് കോഴിക്കോട്,മേക്കപ്പ് : ഏൽദോസ്, ആർട്ട് : ഷഹീർ ആൽവ, ചീഫ് : അസ്സോസിയേറ്റ്: അജി അയിലറ, സഹസംവിധാനം : ഷഹീർ, ഗീതാമണി, പി. ആർ . ഒ പി. ആർ .സുമേരൻ, പ്രോഡക്ഷൻ കൺട്രോളർ : സിൻജോ വാളകം,
സ്‌റ്റിൽസ് : ശ്രികുമാർ മുരിയാട്.

Advertisement
WhiteswanTV Footer