കൊല്ലം: പുനലൂർ മുക്കടവിൽ റബർ തോട്ടത്തിനുള്ളിൽ അജ്ഞാതകമായ മൃതദേഹം കണ്ടെത്തി. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ഒരാഴ്ചയിലധികം പഴക്കമുള്ളതായി പൊലീസ് പറയുന്നു. പുനലൂർ പത്തനാപുരം പാതയിൽ മുക്കടവ് ജംഗ്ഷനിൽ സമീപമുള്ള വലിയ തോട്ടത്തിന്റെ അറ്റഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ സമീപകാലങ്ങളിൽ ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ ഇവിടേക്ക് അധികമാരും എത്താറില്ലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ സമീപ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.. പുനലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






