തൃശൂർ: ചേലക്കരയിൽ ഹൃദയഭേദകമായ കുടുംബ ദുരന്തം. മേപ്പാടം കോൽപ്പുറം സ്വദേശിയായ ഷൈലജ മകൻ അക്ഷയ്, ആറ് വയസുകാരിയായ മകൾ അണിമ എന്നിവരുമായി കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു.
നാട്ടുകാർ വീടിന്റെ വാതിൽ തുറന്ന് നോക്കിയപ്പോൾ അമ്മയെയും രണ്ട് മക്കളെയും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ആറ് വയസുകാരിയായ അണിമയെ രക്ഷിക്കാനായില്ല. ഇരുപത് ദിവസത്തിന് മുമ്പ് ഷൈലജയുടെ ഭർത്താവായ പ്രദീപ് അന്തരിച്ചിരുന്നതാണ് ഈ മനോവിഷമത്തിന് കാരണം എന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കി. ഭർത്താവിന്റെ മരണശോക്കത്താൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മാതാവായ ഷൈലജയും മകനായ അക്ഷയും ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.




