ഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ത്തി കോണ്‍ഗ്രസ്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് അവാര്‍ഡ് നല്‍കിയതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ സി ഭായ് ജഗ്താപ് ആണ് ആരോപണം ഉന്നയിച്ചത്. അവാര്‍ഡില്‍ മോദി കൃത്രിമത്വം കാണിക്കുകയാണെന്നും ഇത്രയും കാലത്തിനിടയില്‍ ഷാരൂഖാനെ ആദരിച്ചില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. ബീഹാര്‍, മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പുകളാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും ജഗ്താപ് പറഞ്ഞു.




