Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് മൂന്നര ലക്ഷം രൂപ; മുഖ്യപ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പൊന്നാനി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി റഷീദ് അറസ്റ്റില്‍. കടവനാട് പാലക്ക വളപ്പില്‍ റഷീദ് എന്നയാളെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കടവനാട് സ്വദേശി പ്രവീണ്‍ എന്നയാളിന് മുക്കുപണ്ടം ഏര്‍പ്പെടുത്തി ബാങ്കില്‍ പണയം വെച്ചത് റഷീദാണ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് റഷീദ് ഒളിവില്‍ പോകുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. മാറഞ്ചേരി പുറങ്ങില്‍ പ്രദേശത്തെ ബന്ധുവിന്റെ ക്വാര്‍ട്ടേഴ്സിലായാണ് ഇയാളെ പൊലീസ് പിടികൂടിയത്.

2023, 2024 വര്‍ഷങ്ങളിലായി രണ്ട് തവണ തട്ടിപ്പ് നടത്തിയ കേസില്‍ നേരത്തെ റഷീദിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 8 മാസം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് ജയില്‍ വിടുന്നത്. പിന്നീട് വീണ്ടും തട്ടിപ്പ് നടത്തുകയായിരുന്നു. 2016-ല്‍ പുരാവസ്തു വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് 20 ലക്ഷം രൂപ തട്ടിയ കേസിലും റഷീദ് പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അഷറഫ്, ജൂനിയര്‍ എസ്.ഐ നിതിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍, വിപിന്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ ടിജിന്‍ എന്നിവരാണ് റഷീദിനെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടത്.

Recent News

Advertisement
WhiteswanTV Footer