Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻഎസ്എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ല: കെ സി വേണു ഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസിന് സമുദായ സംഘടനകളോടുള്ള ബഹുമാനം എന്നും നിലനില്ക്കുമെന്നും, എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്നും എംപി കെ. സി. വേണുഗോപാൽ പറഞ്ഞു.

“സമുദായ സംഘടനകൾക്ക് അവരുടെ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ കോൺഗ്രസ് ബഹുമാനിക്കുന്നു. പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യം ഇല്ല,” എന്നും വേണുഗോപാൽ വ്യക്തമാക്കി. സമുദായ സംഘടനകളെ ഉപയോഗിച്ച് ബിജെപി അനുകൂലത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് ഛത്തീസ്ഗഢ് പോലെയുള്ള സംസ്ഥാനങ്ങളിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒറ്റ പകുതിയിൽ ഒപ്പം നിൽക്കും, പിന്നെ അതേ സംഘടനകളെ വിമർശിക്കും – ഈ ഇരട്ടത്താപ്പ് നമ്മൾ കണ്ടതാണ്. സമുദായങ്ങളെ ചേർത്തുപിടിക്കുന്നത് ചിലരുടെ പി.ആർ തന്ത്രമാണ്,” അദ്ദേഹം പറഞ്ഞു.

കരൂരിൽ ഉണ്ടായ ദുരന്തം വളരെ വേദനാജനകമാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. “മരിച്ചവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസിന്റെ അനുശോചനം അറിയിക്കുന്നു. സംസ്ഥാന സർക്കാർ ദുരന്തത്തിന്‍റെ കാരണം അന്വേഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് എടുത്ത നിലപാട് ആലോചിച്ചാണ് എന്നും, തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ശബരിമലയെ രാഷ്ട്രീയ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയതിനെയാണ് എതിര്‍ത്തതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
WhiteswanTV Footer