ഉത്തർപ്രദേശ്: സ്ത്രീധന തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് അടിച്ചു കൊന്നു. അഞ്ചു ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ തുക നൽകാൻ കഴിയാതിരുന്നതിനാൽ യുവതിയെ ഭീകരമായി ആക്രമിച്ചുവെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






