കൊച്ചി: കേസ് അന്വേഷണം നടത്താൻ മട്ടാഞ്ചേരി പ്രദേശത്തെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം .സംഭവത്തിൽ അന്‍സൽ ഷാ, ഷിനാസ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്.
ഡാന്‍സാഫ് ടീം അംഗങ്ങളായ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സമയത്ത് യുവാക്കൾ അക്രമാശക്തി കാണിച്ചുവെന്ന് റിപ്പോർട്ട്. ഇയരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്ന സമയത്തും പ്രതികൾ അക്രമം തുടർന്നു. പൊലീസുകാരൻമാർ ഏറെ പ്രയാസപെട്ടാണ് ഇരുവരേയും ജീപ്പിൽ കയറ്റിയെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.






