സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

രാഹുൽ പൊതുപരിവാടിയിൽ പങ്കെടുത്ത സംഭവം; ഡിവൈഎഫ്ഐ, ബിജെപി വിമർശനവുമായി രംഗത്ത്

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് രാഷ്ട്രീയ പ്രതികരണങ്ങൾ ഉയർന്നു. രാഹുൽ ‘ഒളിച്ചും പാത്തും’ പൊതുപരിപാടിയിൽ പങ്കെടുത്തുവെന്നായിരുന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. സി. റിയാസുദീൻ്റെ വിമർശനം. ധൈര്യമുണ്ടെങ്കിൽ തുറന്നു അറിയിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് രാഹുലിൻ്റെ പരിപാടി ‘ഒളിസേവ’യാണെന്ന് വിശേഷിപ്പിച്ചു. ഇരുട്ടിൻ്റെ മറവിൽ ആരെയും അറിയിക്കാതെയാണ് രാഹുൽ പങ്കെടുത്തതെന്നും കൃഷ്ണദാസ് പരിഹസിച്ചു.

വിവാദങ്ങൾക്കു ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത്. പാലക്കാട്–ബാംഗ്ലൂർ കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

Advertisement

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും

Read More »

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »

യുപിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർ വെന്ത് മരിച്ചു

മീററ്റ്: മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്.

Read More »

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More »

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »
Advertisement