Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൈം നിര്‍ത്തിവെപ്പിച്ച സംഭവം; ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കുമ്പള ജിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ പലസ്തീൻ ഐക്യദാർഡ്യ മൈം നിർത്തിവെച്ച സംഭവത്തിൽ ഡിഡിഇ (പൊതുവിദ്യാഭ്യാസ ഡയറക്ടർ) റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ, കലോത്സവ മാനുവലിന് വിരുദ്ധമായി മൈം അവതരിപ്പിച്ചതായി സൂചിപ്പിക്കപ്പെടുന്നു. സ്കൂളിലെ കുട്ടികൾ തമ്മിൽ ഉണ്ടായ സംഘർഷവും കലോത്സവം നിർത്തിവെക്കാൻ കാരണമായതായി റിപ്പോർട്ട് പറയുന്നു.

അധ്യാപകർ കർട്ടൻ ഇട്ട് നിർത്തിയിരുന്ന മൈം ഇന്ന് വീണ്ടും വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിക്കും. ഉച്ചക്ക് 12ന് നടത്താനിരിക്കുകയാണ് മൈം. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്താൻ തീരുമാനം എടുത്തിട്ടുണ്ട്.

മൈം നിർത്തി വെപ്പിച്ചതിനെ തുടർന്ന് എം എസ് എഫും, എസ് എഫ് ഐയും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവ് നൽകി, വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അനുമതി നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

Recent News

Advertisement
WhiteswanTV Footer