Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സരിന്‍റെ പരാമർശത്തിനെതിരെ പി.കെ. ഫിറോസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ പി. സരിൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഐ.യു.എം.എൽ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. സരിൻ മുസ്ലിം സമൂഹത്തെയും മലപ്പുറത്തെയും അവഹേളിച്ചുവെന്നാരോപിച്ച ഫിറോസ്, “ഇത്തരം പ്രസ്താവനകൾക്ക് ലൈസൻസ് കൊടുത്തത് ആരാണ്?” എന്ന ചോദ്യവും ഉന്നയിച്ചു.

സിപിഎമ്മിന്റെ വർഗീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായാണ് സരിന്റെ പ്രസ്താവനകൾ ഉയർന്നതെന്നും, ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ സിപിഎം നിശ്ചയദാർഢ്യത്തോടെ നടത്തിയ ഇടപെടലിന്റെ ഭാഗമാണിതെന്നും. “അങ്ങനെയല്ലെങ്കിൽ സിപിഎം ഇതിനെ തുറന്നുപറഞ്ഞ് തള്ളുകയോ?” എന്നും ഫിറോസ് ആരോപിച്ചു

അതേസമയം, പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ ലീഗ് നേതാക്കളെ സമീപിച്ച വ്യക്തിയാണ് ഇന്നത്തെ സരിൻ എന്ന് ഫിറോസ് ഓർമ്മിപ്പിച്ചു.

സിപിഎം സംഘടിപ്പിച്ച തിരുവേഗപ്പുറ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരായ പ്രതിഷേധ പരിപാടിക്കിടെയാണ് സരിൻ ലീഗിനെതിരായ പ്രസംഗം നടത്തിയത്. മുസ്‌ലിം ലീഗ് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്‌ലാമിയെയും ചേർത്ത് പിടിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർ.എസ്.എസ്.ക്ക് നൽകുന്നതിന് തുല്യമാണെന്നും, “മുസ്‌ലിം ലീഗ് – മുസ്‌ലിം” എന്ന രീതിയിലുള്ള പ്രചാരണത്തിലൂടെ ലീഗ് പരോക്ഷമായി ബിജെപിക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും സരിൻ വിമർശിച്ചു.

Recent News

Advertisement
WhiteswanTV Footer