ബെംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകൾ നൽകുകയോ നിർദ്ദേശിക്കുകയോ ചെയ്യരുതെന്ന് കർണാടക സർക്കാർ . സംസ്ഥാനത്തെ എല്ലാ ആശുപത്രികളും, ഫാർമസികളും, ക്ലിനിക്കുകളും, ഡോക്ടർമാരും ഈ ഉത്തരവ് പാലിക്കേണ്ടതാണ്.
മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് ഉപയോഗിച്ച ശേഷം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. മരുന്നുകളുടെ വിൽപ്പന സംബന്ധിച്ച് കർണാടക സർക്കാർ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും കർശനമായ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.










