സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജനഹിതം അറിയാൻ ‘നവകേരള ക്ഷേമ സർവേ’

തിരുവനന്തപുരം: തുടര്‍ഭരണത്തിലേക്കുള്ള യാത്രയ്ക്ക് ജനപിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘നവകേരള ക്ഷേമ സര്‍വ്വെ’ എന്ന പേരില്‍ വന്‍മായ ഒരു ഡാറ്റ ശേഖരണ പദ്ധതിക്ക് തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ 80 ലക്ഷത്തിലധികം വീടുകളിലെ ജനങ്ങളോട് നേരിട്ട് സംസാരിച്ച് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയുകയാണ് സര്‍വെയുടെ പ്രധാന ലക്ഷ്യം. ഈ സര്‍വ്വെയുടെ ഏകോപനവും നിയന്ത്രണവും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടായിരിക്കും നടത്തുക . സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ ഫലപ്രാപ്തിയും, കൂടാതെ ജനങ്ങള്‍ ഇനി സര്‍ക്കാര്‍ ഇടപെടണം എന്ന് ആഗ്രഹിക്കുന്ന മേഖലകളിലും അവരോട് അഭിപ്രായം ശേഖരിക്കുകായും ചെയ്യും.

സാക്ഷരതാ സര്‍വെ മാതൃകയില്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് വീടുകളില്‍ നേരിട്ട് എത്തിയാണ് വിവര ശേഖരണം നടക്കുന്നത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേകമായ മൊഡ്യൂളും പരിശീലന പരിപാടികളും ഒരുക്കിയിട്ടുണ്ട്. അടുത്തിടെ പ്രാബല്യത്തില്‍ വന്ന സി എം വിത്ത് മീ പോലുള്ള പിആര്‍ പദ്ധതികള്‍ക്ക് തുടര്‍ച്ചയായാണ് ഈ സര്‍വ്വെ. സര്‍ക്കാര്‍ ചെലവില്‍ തയാറാക്കുന്ന ഈ പദ്ധതി ഏത് വകുപ്പിന്റെ കീഴിലാണ് നടത്തുന്നത് എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജനങ്ങളിലേക്ക് നേരിട്ടുള്ള സമീപനം ഇടതുമുന്നണിക്കും സര്‍ക്കാരിനും രാഷ്ട്രീയമായും നേട്ടമാകും. ഈ സര്‍വ്വെ, സര്‍ക്കാര്‍ പ്രകടന പത്രിക തയ്യാറാക്കുന്നതിനും അതിന് അടിസ്ഥാനമാവും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിച്ച്, അതിന്റെ ഫലപ്രാപ്തി വിലയിരുത്താനാണ് ഈ സംയുക്ത ശ്രമം.

Advertisement

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »

നാവിക ആശുപത്രി കപ്പൽ നൽകാമെന്ന് ട്രംപ്; നിരസിച്ച് ഗ്രീൻലാൻഡ്

അമേരിക്ക: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെ കപ്പൽ ആശുപത്രി അയക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാഗ്ദാനം തള്ളി ഡെന്മാർക്കും ഗ്രീൻലാൻഡും. ഗ്രീൻലാൻഡിലെ ജനങ്ങൾ രോഗബാധിതരാണെന്നും അവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് ‘യു.എസ്.എൻ.എസ്

Read More »
Advertisement