Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കളക്ഷൻ 16 ലക്ഷം രൂപ; റെക്കോഡ് നേട്ടവുമായി ആലപ്പുഴ KSRTC ഡിപ്പോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: റെക്കോഡ് നേട്ടത്തിൽ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോ. കഴിഞ്ഞ തിങ്കളാഴ്ച 16.06 ലക്ഷം രൂപയുടെ കളക്‌ഷൻ നേടിയാണ് ജില്ല ഒന്നാമതെത്തിയത്. ലഭിച്ച ടാർജറ്റിനും മുകളിൽ കളക്‌ഷൻ നേടാൻ ആലപ്പുഴയ്ക്ക് കഴിഞ്ഞു. അപൂർവമായി മാത്രമാണ് 16 ലക്ഷത്തിനുമേൽ ഒരുദിവസം കളക്‌ഷൻ ലഭിക്കുന്നത്.

പഴയ ബസുകൾമാത്രം ഉപയോഗിച്ചാണ് ആലപ്പുഴ ഡിപ്പോ സർവീസ് നടത്തുന്നത്. കെഎസ്ആർടിസി കുറച്ചുദിവസങ്ങൾക്കു മുന്നേ പുതിയ ബസുകൾ നിരത്തിലിറക്കിയിരുന്നു. ആലപ്പുഴയ്ക്ക് പുതിയതൊന്നും ലഭിച്ചിരുന്നില്ല. മികച്ച വരുമാനനേട്ടം കൈവരിച്ച സാഹചര്യത്തിൽ ആലപ്പുഴയ്ക്ക് കൂടുതൽ പുതിയ ബസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Greeshma Celine Benny

Advertisement
WhiteswanTV Footer