Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആശാവർക്കർക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലെ ആശാവർക്കറായ ലതാകുമാരിക്ക് പൊള്ളലേറ്റ സംഭവത്തിൽ അയൽവാസിയായ പൊലീസുകാരന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെയാണ് ലതാകുമാരിയുടെ വീട്ടിൽ തീപിടിച്ച് പൊള്ളലേറ്റത്. മോഷണശ്രമം തടയുന്നതിനിടെ തന്നെ കെട്ടിയിട്ട് അടുപ്പിൽ തീകൊളുത്തുകയായിരുന്നുവെന്ന് ലതാകുമാരി പൊലീസിനോട് മൊഴി നൽകി. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യയെയാണ് പ്രതിയായി ലതാകുമാരി സംശയിക്കുന്നത്.

സുമയ്യ തനോടു പലതവണ സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും അതിന് പ്രതികരിക്കാത്തതിനെ തുടർന്നുള്ള പകയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നും ലതാകുമാരി പറയുന്നു. സംഭവസമയത്ത് സുമയ്യ കയറി വന്ന് കെട്ടിയിട്ട് മാലയും വളയും കവർന്നതായും പരാതിയിലുണ്ട്. അതിനിടയിലാണ് തീപിടിത്തവും പൊള്ളലുമുണ്ടായതെന്നും അവൾ വ്യക്തമാക്കി. സംഭവത്തിൽ ഗുരുതരമായ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഫോറൻസിക് വിദഗ്ധരുടെ സംഘം ലതാകുമാരിയുടെ വീടിൽ പരിശോധന നടത്തും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സുമയ്യയുടെ പങ്ക് പരിശോധിക്കുന്നതിനും അന്വേഷണ സംഘം കൃത്യമായ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer