തിരുവനന്തപുരം: ശബരിമലയിലെ യോഗ ദണ്ഡ് സ്വര്‍ണ്ണം പൂശിയതിലും ദുരൂഹത. മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നല്‍കിയത്.
രേഖകള്‍ പുറത്ത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറ്റകുറ്റ പണി നടത്തിയതെന്ന് പദ്മകുമാര്‍ പറയുന്നു. ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോള്‍ മകന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാര്‍ പറയുന്നു.
പുറത്തു കൊണ്ട് പോകാതെയാണ് അറ്റകുറ്റ പണി നടക്കിയതെന്നാണ് വിശദീകരണം യോഗ ദണ്ഡ് സ്വര്‍ണ്ണം പൂശിയതില്‍ ഹൈക്കോടതി അനുമതി ഉണ്ടോ എന്നതിലാണ് സംശയം ഉയരുകയാണ്.






