ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു.
ദീപാവലി റിലീസായി എത്തുന്ന ബൈസണിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
പുറത്തിറങ്ങി 13 മണിക്കൂറിനുള്ളില്‍ 3.4 മില്യണ്‍ കാഴ്ച്ചക്കാരാണ് യുട്യൂബില്‍ ട്രെയ്‌ലര്‍ കണ്ടത്.
മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു.
ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. മാരി സെല്‍വരാജ് ചിത്രം പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സായിരിക്കും നിര്‍മിക്കുക.
മഹാന്‍’ എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തുവന്നത്. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്.
ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് മഹാന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
‘മഹാന്‍’ എന്ന ചിത്രത്തിനായി ധ്രുവ് വിക്രം ഒരു ഗാനം ആലപിച്ചിരുന്നു. എം ഷെറീഫാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. സൗണ്ട് മിക്‌സ് സുരെന്‍ ജി. മേക്കപ്പ് വിനോദ് എസ് ആണ്. വിഎഫ്എക്‌സ് മോനേഷ്.
സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു ‘മഹാന്‍’. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. https://www.youtube.com/@whiteswanentertainments13
ടി സന്താനം, കുമാര്‍ ഗംഗപ്പന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിസൈനേഴ്‌സ്. ആര്‍ എസ് വെങ്കട്, ഡി നിര്‍മല്‍ കണ്ണന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. ഹിറ്റായി മാറിയിരുന്നു വിക്രം നായകനായി ചിത്രം മഹാന്‍






