തിരുവന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇനി മുതൽ സ്വന്തം പുക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. തുടർ ഘട്ടത്തിൽ കേരളത്തിലെ മറ്റ് ഡിപ്പോകളിലും പുക പരിശോധന കേന്ദ്രങ്ങൾ ക്രമാനുസൃതമായി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
പുതിയ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസുകൾക്ക് മാത്രമല്ല, സ്വകാര്യ വാഹനങ്ങൾക്ക് കൂടി സേവനം ലഭ്യമാക്കും. ഇതിലൂടെ വാഹനങ്ങളുടെ പുക നിരീക്ഷണ സംവിധാനവും, പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ശക്തമാക്കുന്നതാണ് ലക്ഷ്യം.






