സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നവ്യ നായര്‍- സൗബിന്‍ ഷാഹിര്‍- റത്തീന ചിത്രം ‘പാതിരാത്രി’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ഇന്ന് ആഗോള റിലീസായെത്തി. ആദ്യ ഷോ മുതല്‍ തന്നെ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ക്രൈം ഡ്രാമ ത്രില്ലര്‍ ആണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.

ഒരു പാതിരാത്രിയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരേ സമയം ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തില്‍ സ്പര്‍ശിക്കുകയൂം ചെയ്യുന്നുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം സണ്ണി വെയ്നും, ആന്‍ അഗസ്റ്റിനും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ഗംഭീര പ്രകടനം കൊണ്ട് പ്രധാന അഭിനേതാക്കള്‍ എല്ലാവരും തന്നെ കയ്യടി നേടുന്നുണ്ട്.

മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ടി സീരീസ് ആണ് വമ്പന്‍ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാര്‍സ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാല്‍, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റര്‍ – ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ – ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സിബിന്‍ രാജ്, ആക്ഷന്‍ – പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് – നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍ – യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍ – ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ കണ്‍സല്‍റ്റന്റ് ആന്‍ഡ് സ്ട്രാറ്റെജി – ലാലാ റിലേഷന്‍സ്, പിആര്‍ഒ – ശബരി, വാഴൂര്‍ ജോസ്

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.