സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുതിർന്ന മാധ്യമ പ്രവർത്തകൻ പി രാജന്റെ നവതി അഘോഷിച്ച് സാംസ്കാരിക കൊച്ചി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും, എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപക നേതാക്കളിൽ ഇന്ന് ഉള്ള ഏക വ്യക്തിയും, അടിയന്തരാവസ്ഥയിൽ ആദ്യം ജയിലിൽ പോയ പത്ര പ്രവർത്തകനുമായ രാജേട്ടൻ എന്ന പി രാജന്റെ നവതി അഘോഷിച്ച് സാംസ്കാരിക കൊച്ചി.


നവതി ആഘോഷങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരി നളിനിയുടെ പിറന്നാൾ ആഘോഷവും നടന്നു. ഇന്നലെ 18/10/25 എറണാകുളം ഐ.എം.എ.യിൽ ആയിരുന്ന നവതി സായാഹ്നം. പി.രാജനും, സഹോദരി നളിനിയും ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്ന ഇരുവരെയും മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ഐ സി സി ജയചന്ദ്രനും, പൂർവ്വ വിദ്യാർത്ഥിയും,മാധ്യമ പ്രവർത്തകനും, മുൻ എം.പി.യും, എം എൽ എ യുമായ ഡോ. സെബാസ്റ്റ്യൻ പോളും ചേർന്ന് പൊന്നാടയണിയിച്ചു.

മുൻ സംസ്കൃത സർവ്വകലാശല വി.സി.യും പി എസ് സി ചെയർമാനുമായിരുന്ന ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻ പോൾ, ജസ്റ്റിസ് സിയാദ് റഹിമാൻ, മുൻ മന്ത്രി ജോസ് തെറ്റിയിൽ, പ്രൊഫ.എം.തോമസ് മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്ബ്, അഡ്വക്കേറ്റ് സെയ്താലിക്കുട്ടി, പ്രൊഫ.കെ.വി.തോമസ്, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ.ഗോപകുമാർ, മാധ്യമ പ്രവർത്തകരായ ജ്യോതിർ ഘോഷ്, എം.വി. ബെന്നി, കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരൻ, അഡ്വക്കേറ്റ് ജയശങ്കർ, മുൻ മന്ത്രി ഡൊമിനിക്ക് പ്രസന്റേഷൻ, കെ.ബാബു, കുമ്മനം രാജശേഖരൻ, മാധവ കൈമൾ, ചന്ദ്രിക മെഹബൂബ്, എസ്.കെ.മാധവൻ,
എന്നിവർ ഇരുവർക്കും പിറന്നാൾ ആശംസകൾ നേർന്നു.

കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, എറണാകുളത്തെ മുൻ കാല മാധ്യമ പ്രവർത്തകരും, മുതിർന്നമാധ്യമ പ്രവർത്തക നേതാക്കളായ രാജ്മോഹനും, അബ്ദുള്ള മട്ടാഞ്ചേരിയും, പ്രസ് ക്ലബ്ബ് മുൻ ജനറൽ സെക്രട്ടറി ഹരികൃഷ്ണനും, ഇപ്പോഴത്തെ ജനറൽ ഷജിൽ കുമാറും,
എറണാകുളം പ്രസ്ക്ലബ്ബിന്റെ മുൻ ഭാരവാഹികളായ അരുൺകുമാറും, എം.ആർ. അജയനും അടക്കം ഒട്ടേറെ പ്രമുഖർ നവതി ആശംസകൾ അർപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജസിന്റെ സഹായത്തോടെ നിർമ്മിച്ച രാജേട്ടന്റെയും, കമല ചേച്ചിയുടെയും വിവാഹ ചടങ്ങുകൾ ഉൾപ്പെട്ട കുടുംബ ചിത്രങ്ങളുടെ വീഡിയോ പ്രദർശനം പരിപാടിയിൽ പങ്കെടുത്തവർക്ക് പുതിയ അനുഭവം സമ്മാനിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.