തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ് .പവന് 120 രൂപ കുറവു വന്നപ്പോൾ, കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95,840 രൂപയായി. ഇതോടെ, ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5%, ജിഎസ്ടി 3%, ഹാൾമാർക്കിങ് ചാർജുകൾ ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപക്ക് മുകളിൽ ചെലവാകുമെന്ന് വിദഗ്ധർ അറിയിച്ചു. വെള്ളിയാഴ്ച 97,360 രൂപയായിരുന്ന സ്വർണ്ണവില ശനിയാഴ്ച 1,400 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവിന് 1,560 രൂപ വരെ കുറവു സംഭവിച്ചു.
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11980 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9855 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7680 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4970 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. 14 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 190 ന് താഴെയെത്തി. ഇന്നത്തെ വിപണി വില 180 രൂപയാണ്.






