പട്‌ന : 2025 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് രാഷ്ട്രിയ ജനതാദൾ പാർട്ടി (ആർജെഡി). കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.143 സീറ്റുകളിൽ സ്ഥാനാർത്ഥികൾ മത്സരിക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് വൈശാലി ജില്ലയിലെ രാഘോപൂരിൽ മത്സരിക്കും. കോൺഗ്രസ് പാർട്ടി ഇന്നലെയാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്.






