Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന മുഖ്യപ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. പാലക്കാട് തൃത്താല സ്വദേശി മുഹമ്മദ് മുർത്തുള്ളയാണ് ടൗൺ സൗത്ത് പൊലീസ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. ഇതോടെ കേസിലെ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

ഒമാനിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ വാങ്ങിയ രാസലഹരി ചെന്നൈ, കോയമ്പത്തൂർ വിമാനത്താവളങ്ങളിലൂടെയും, തുടർന്ന് ബസ് മാർഗം പാലക്കാട് വഴി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പോലീസ് പറയുന്നത്. മെയ് മാസത്തിൽ ഓങ്ങലൂർ സ്വദേശി ഇല്യാസിനെ 620 ഗ്രാം രാസലഹരിയുമായി പിടികൂടിയിരുന്നു. ഇല്യാസിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റുള്ളവരും പിടിയിലായത്.

പാലക്കാട് എഎസ്പി രാജേഷ് കുമാർ ഐപിഎസ്, സൗത്ത് എസ്.ഐ സുനിൽ എം, എസ്സിപിഒ സുജയ് ബാബു, രജീദ് ആർ, രതീഷ്, പ്രവീൺ, ഷാലു കെ.എസ്., ബാലകൃഷ്ണൻ, ഉണ്ണിക്കണ്ണൻ എന്നിവർ ഉൾപ്പെടുന്ന സംഘം അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതായി പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix