പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴഞ്ചേരി കീഴുകര ചാരക്കുന്നിൽ സ്വദേശിനിയായ സാറാമ്മ ശാമുവൽ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുതൽ സാറാമ്മയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.


