പാലക്കാട്: എട്ട് ദിവസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് മാത്തൂർ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകൻ സുഗുണേശ്വരൻ ആണു മരിച്ചത്.
ഒക്ടോബർ 19-ന് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ സമയത്താണ് പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാഗത്ത് സുഗുണേശ്വരൻ ഒഴുക്കിൽപ്പെട്ടത്. അതിനുശേഷം നടത്തിയ വ്യാപകമായ തിരച്ചിലുകൾക്ക് പിന്നാലെ, എട്ട് ദിവസങ്ങൾക്ക് ശേഷം പെരിങ്ങോട്ടുകുറിശ്ശി പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.










