Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റേജ് ഓഫ് കാന്ത’ ; ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’യുടെ ടൈറ്റില്‍ ആന്തം പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റില്‍ ആന്തം പുറത്ത്. ‘റേജ് ഓഫ് കാന്ത’ എന്ന പേരില്‍ പുറത്തു വന്ന ഈ ഗാനം ഒരു തമിഴ് – തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയിരിക്കുന്നത്. ഝാനു ചന്റര്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം സൂചിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു ലിറിക്കല്‍ വീഡിയോ ആയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്.

സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും. ‘

ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്.

തമിഴിനെയും തെലുങ്കിനെയും ഒരൊറ്റ റാപ്പ്-സ്‌റ്റൈല്‍ ട്രാക്കിലേക്ക് ലയിപ്പിക്കുന്ന രീതിയില്‍ തീവ്രമായ, ആഴമുള്ള വരികളോടെയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഏറെ ഊര്‍ജസ്വലമായ താളത്തോടു കൂടിയ ഈ ഗാനത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ട്രെന്‍ഡിങ് ആയി മാറിയിരുന്നു. കലാപത്തിന്റെയും മനക്കരുത്തിന്റെയും അഭിലാഷത്തിന്റെയും ഒരു ശബ്ദരൂപമായാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. സംസ്‌കാരങ്ങള്‍, ഭാഷകള്‍, വികാരങ്ങള്‍ എന്നിവയുടെയെല്ലാം ഏകത്വത്തിന്റെ ആത്മാവിനെ ആണ് ഈ റാപ് ആന്തം പ്രതിഫലിപ്പിക്കുന്നത്. ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍ ഉള്ള വിന്റെജ് ബീറ്റുകളും ചിത്രത്തിന്റെ കഥാ പശ്ചാത്തലവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ നേരത്തെ തന്നെ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ‘പനിമലരേ’ എന്ന വരികളോടെ തുടങ്ങുന്ന ഗാനവും, ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവുമാണ് ഇതിനു മുന്‍പ് ചിത്രത്തില്‍ നിന്ന് പുറത്തു വന്നത്.

ഇവ കൂടാതെ, ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കിയ സൂചന. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ കൂടാതെ, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്.

മികച്ചതും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതും വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍ – ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്‌സ് – ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആര്‍ഒ- ശബരി.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer