തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് ആരംഭിക്കും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയതായാണ് ലഭിച്ച വിവരങ്ങൾ. കുട്ടനാട്ടിലും തൃശൂരിലും സംഭരണ നടപടികൾ ഉടൻ ആരംഭിക്കും. മറ്റ് മില്ലുടമകളുമായി ചർച്ചകൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.




