Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കഴക്കൂട്ടത്ത് മൊബൈൽ ഫോൺ മോഷ്ട്ടിച്ച പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ മനോക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. വർക്കല റാത്തിക്കൽ സ്വദേശിയും കഠിനംകുളം പുതുക്കുറുച്ചി ഒറ്റപ്പന തെരുവിൽതൈവിളാകം വീട്ടിൽ താമസക്കാരനുമായ നസീഖാൻ (44) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയെ സഹായിക്കാനെന്ന വ്യാജേന കൂട്ടികൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച ശേഷം സ്വർണ്ണവും പണവും മൊബൈൽ ഫോണും തട്ടിയെടുത്തത്ത് മുങ്ങുകയായിരുന്നു ഇയാൾ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ പെരുമാതുറയ്ക്ക് സമീപം ആളൊഴിഞ്ഞ കായൽ തീരത്തുവച്ചായിരുന്നു സംഭവം.

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുവച്ച് പരിചയത്തിലായ തമിഴ്നാട് മാർത്താണ്ഡം സ്വദേശി സോമനെ(55) യും കൂട്ടി പ്രതിയുടെ ബൈക്കിൽ പെരുമാതുറ ഭാഗത്ത് എത്തി. മർദ്ദനത്തിൽ അവശനായ സോമന്റെ കൈവശമുണ്ടായിരുന്ന 11 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളും പണവും മൊബെൽ ഫോണും തട്ടിയെടുത്തശേഷം പ്രതി കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ കഠിനംകുളം പൊലീസ് എസ്.എച്ച്.ഒ. സജു അടങ്ങുന്ന സംഘത്തിന്റെ തെരച്ചിലിനൊടുവിൽ വെളുപ്പിനെ രണ്ടുമണിയോടെ വർക്കല തീരദേശഭാഗത്തു നിന്ന് പ്രതിയെ പൊലീസ് പിടികൂടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix