തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി, ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്തേക്ക് പോകും. ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രി കെ. എൻ. ബാലഗോപാൽ എന്നിവരും പങ്കെടുക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ഉപരാഷ്ട്രപതി സംവദിക്കും.
നാളെ തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഉപരാഷ്ട്രപതി സന്ദർശനം നടത്തും. ഉപരാഷ്ട്രപതിയായ ശേഷം സി.പി. രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദർശനമാണിത്.





