ഗാസ: വെടിനിർത്തൽ കരാറിനിടയിൽ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്നതിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക. മനുഷ്യാവകാശ സഹായ വാഹനം നിയന്ത്രണ രേഖയിലൂടെ കടന്നുപോകുന്ന സമയത്താണ് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പാലിക്കുന്നതിനെക്കുറിച്ച് നിരീക്ഷണം നടത്തുകയായിരുന്നു ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് ആണ് പ്രസിദ്ധീകരിച്ചത്.
ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും അത്യാവശ്യ സാമഗ്രികളും എത്തിക്കുന്നതിന് വേണ്ടി സഞ്ചരിക്കുകയായിരുന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്നുമാണ് യു.എസ് ആരോപിക്കുന്നത്.




