കണ്ണൂർ: കണ്ണൂർ റെയിൽ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥനായ ശശീന്ദ്രന് ക്രൂരമർദനം. റെയിൽവേ താത്കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിലായിരുന്നെവെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന ഇയാളെ വിളിച്ചുണർത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മർദിച്ചതെന്നാണ് വിവരം. മർദനമേറ്റ ശശീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഉപ്പള റെയിൽവെ ഗേറ്റ് കീപ്പർ ആണ് ധനേഷ്.


