മലപ്പുറം: വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപെട്ടു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.


