Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തുടർ കഥയാകുന്ന തീവണ്ടിയിലെ കുറ്റകൃത്യങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തീവണ്ടി യാത്ര സുരക്ഷിതമോ? യാത്രയ്ക്ക് പൊതുജനം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തീവണ്ടിയുടെ സുരക്ഷ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. അനേകം ആളുകൾ കയറിയും ഇറങ്ങിയും ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് മുന്നോട്ട് നയം സൃഷ്ടിക്കുമ്പോഴും അതിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം കേരള എക്സ് പ്രസ്സിൽ, മദ്യപൻ ഒരു യുവതിയെ തള്ളിയിട്ടപ്പോൾ എങ്ങനെ തീവണ്ടി യാത്ര മെച്ചം ഉള്ളതാണെന്ന് പൊതുജനം ചിന്തിച്ചു പോകും.

കേരളത്തിൽ കൂടി കടന്നു പോകുന്ന എക്സ് പ്രസ്, പാസഞ്ചർ വണ്ടികളിൽ സിസിടിവി കാമറ സ്ഥാപിക്കാൻ റയിൽവെ തയ്യാറാവുന്നില്ല. ഈ അക്രമണങ്ങൾ പുതുമയല്ല, 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊർണ്ണൂർ പാസഞ്ചറിൽ നിന്നു സൗമ്യ എന്ന യുവതിയെ കൊന്ന സംഭവം നമുക്കെല്ലാവർക്കും നന്നായി അറിയാം. ആധുനിക നിലവാരത്തിൽ ഉള്ള ഗതാഗത സൗര്യങ്ങൾ ഒന്നും തന്നെ സുരക്ഷയേ ന്യായീകരിക്കാൻ പോകുന്നതല്ല. വളരെ കുറച്ചു ജനറൽ ബോഗിയും ഇടിച്ചു കയറുന്ന യാത്രക്കാരും ഇപ്പോഴും തുടർ കാഴ്ചകൾ തന്നെയാണ്. എന്തെങ്കിലും ദുരന്തം വരുമ്പോൾ മാത്രം കുറച്ചു ദിവസത്തേക്ക് ചർച്ചയാകുകയും വീണ്ടും മങ്ങി പോകുകയും ചെയ്യുന്ന തീവണ്ടി ദുരന്തങ്ങൾക്ക് കൃത്യമായ അവസാനം റെയിൽവേ നടപ്പാക്കേണ്ടിയിരിക്കുന്നു.

അനൂപ് വിഎം

Recent News

Advertisement
WhiteswanTV Footer