ആലപ്പുഴ: ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി. ബെൻ ആണ് മരിച്ചത്. ചേർത്തല ഇസാഫ് ബാങ്കിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു അമൽ.
കഞ്ഞിക്കുഴിയിൽ നിന്ന് ചേർത്തലയിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.










