Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“ആർഎസ്എസ് ശാഖയിൽ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട്”; വി കെ സനോജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇന്ന് ഫ്ളാഗ് ഓഫ് ചെയ്‌ത എറണാകുളം-ബെംഗളൂരൂ വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. “നാഗ്പൂരിലെ അപ്പൂപ്പന്‍മാര്‍ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിര്‍മിച്ചത്. ട്രെയിന്‍ നിര്‍മിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. ഗണഗീതം ആര്‍എസ്എസ് ശാഖയില്‍ പാടിയാല്‍ മതി” വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉദ്ഘാടനയോട്ടം നിര്‍വഹിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരതിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചത്. ഗാനാലാപനത്തിന്റെ വീഡിയോ റെയില്‍വേ ഔദ്യോഗിക എക്‌സ് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വി കെ സനോജിന്റെ പ്രതികരണം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റും വിഷയത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്എസ് ഗണഗീതത്തിന് പൊതുമുഖം നല്‍കാനുള്ള റെയില്‍വേയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer