പെരിന്തൽമണ്ണ: എൽ പി വിഭാഗത്തിൽ 58 വിദ്യാലയങ്ങൾ പങ്കെടുത്ത പെരിന്തൽമണ്ണ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കുരുവമ്പലം എ എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി.
ജനറൽ വിഭാഗം , അറബിക് വിഭാഗം എന്നിവ ഉൾപ്പെടുന്ന അഗ്രിഗേറ്റ് ഓവറോളിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടി . പ്രധാന അധ്യാപകൻ കെ പി സുനിൽ കുമാർ , മാനേജർ പി പി ശശി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. പുലാമന്തോൾ പഞ്ചായത്ത് കലോത്സവത്തിൽ തുടർച്ചയായ മൂന്നു വർഷവും കുരുവമ്പലം എ എം എൽ പി സ്കൂൾ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്.










